പമ്പ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി ബസുകൾ

ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ദിനം പ്രതി ഭക്തരുടെ തിരക്ക് വർദ്ധിച്ചു വരുകയാണ്. ഈ അവസരത്തിൽ പമ്പ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി രംഗത്തെത്തിയിരിക്കുകയാണ്.
നിലവിൽ ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വരെ രണ്ട് ബസ് സര്‍വ്വീസുകളാണ് അധികൃതർ ക്രമീകരിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പ് പടി മുതല്‍ പമ്പ ബസ് സ്റ്റാന്‍ഡ് വരെ ഒരു കിലോമീറ്ററാണുള്ളത്. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാന്‍ഡിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം വരെ പമ്പ-ത്രിവേണി റൂട്ടില്‍ 10 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്ന ബസാണ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാക്കിയത്. ഇത്തവണ തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിരുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി മാത്രമാണുള്ളത്. നിലയ്ക്കല്‍ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ മടക്കയാത്ര ഉള്‍പ്പെടെയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























