ദേശീയപാതയിൽ ലോ ഫ്ലോറും സൂപ്പർ ഫാസ്റ്റുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരം

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ നാലരയോടെയായിരുന്നു അപകടമുണ്ടായത്.
പിറവത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ കോതമംഗലം എറണാകുളം ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha
























