Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ് രമേശൻ നായ‌ർക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

05 DECEMBER 2018 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായ‌ർക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്. 'ഗുരു പൗർണമി' എന്ന കൃതിക്കാണ് പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും ആധാരമാക്കിയാണ് ‘ഗുരുപൗർണമി’ കാവ്യസമാഹാരം രചിച്ചത്. സി.രാധാകൃഷ്ണൻ, എം.മുകുന്ദൻ, ഡോ.എം.എം.ബഷീർ എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ. ഏഴ് കാവ്യസമാഹാരങ്ങൾ, ആറ് നോവലുകൾ, ആറ് ചെറുകഥകൾ, മൂന്ന് സാഹിത്യവിമർശന ഗ്രന്ഥങ്ങൾ, രണ്ട് ലേഖന സമാഹാരങ്ങൾ എന്നിവയ്‌ക്കാണ് ഇക്കുറി പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം മലയാളിയായ അനീസ് സലീമിനാണ്. ദി ബ്ലൈൻഡ് ലേഡീസ് ഡിസന്റസ് എന്ന നോവലിനാണു പുരസ്‌കാരം....

അവാര്‍ഡ് പ്രഖ്യാപനം ഡല്‍ഹിയില്‍ നടന്നു .സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു ആണ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്

സി രാധാകൃഷ്ണന്‍ , എംഎം ബഷീര്‍, എം മുകുന്ദന്‍ എന്നിവരടങ്ങിയ കേന്ദ്ര സാഹിത്യ അക്കാദമി ജൂറി അംഗങ്ങളാണ് അവാര്‍ഡ്് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജനുവരി 29നു ഡല്‍ഹിയില്‍ സമ്മാനിക്കും.

ഏകദേശം 450 ഓളം ഗാനങ്ങൾ എസ് രമേശൻ നായ‌ർ രചിച്ചിട്ടുണ്ട്, അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു.

ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്.ഏകദേശം 150 ഓളം ചിത്രങ്ങളില്‍ ഗാനം രചിച്ചിട്ടുണ്ട്...
ഒട്ടേറേ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്

1948 മേയ് 3-ന് ആണ് ജനനം . 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി . ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ

സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം.

1959 ൽ പി. കുഞ്ഞിരാമൻ നായർ എഴുതിയ കളിയച്ഛൻ എന്ന കവിതക്കാണ് കവിതാ വിഭാഗത്തിൽ ആദ്യ പുരസ്കാരം കിട്ടിയത് .

1958 ൽ ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിനും 1966ൽ നാലാൾ നാലുവഴി എന്ന പാറപ്പുറത്ത് എഴുതിയ നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം ആദ്യമായി ലഭിച്ചു .


എൻ. കൃഷ്ണപിള്ളയുടെ അഴിമുഖത്തേക്ക് എന്ന നാടകത്തിനാണ് ആദ്യ പുരസ്ക്കാരം ലഭിച്ചത് . ഇത് 1958 ൽ ആയിരുന്നു.

1966ൽ കല ജീവിതംതന്നെ നിരൂപണം കുട്ടികൃഷ്ണമാരാർ


1992 ൽ അരങ്ങു കാണാത്ത നടൻ ജീവചരിത്രം തിക്കോടിയൻ


1989 ൽ കേരളം -മണ്ണും മനുഷ്യനും വൈജ്ഞാനികസാഹിത്യം ,തോമസ് ഐസക്ക്


1992ൽ സ്കൂൾ ഡയറി, ഹാസ്യസാഹിത്യം, അക്‌ബർ കക്കട്ടിൽ
1992ൽ ഭൂതാവിഷ്ടർ, വിവർത്തനം ,എൻ.കെ. ദാമോദരൻ
1995ൽ അടരുന്ന കക്കകൾ, യാത്രാ വിവരണം, ആഷാമേനോൻ
1983 ൽ ഉണ്ണിക്കുട്ടനും കഥകളിയും, ബാലസാഹിത്യം, ടി.കെ.ഡി. മുഴപ്പിലങ്ങാട്

എന്നിങ്ങനെയാണ് ആദ്യ പുരസ്‌കാര പട്ടിക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends