സുരക്ഷാ നിര്‍ദ്ദേശം ലംഘിച്ച് സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കി; കൊല്ലം എ.ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൊല്ലം എ.ആര് ക്യാമ്പിലെ വിക്രമന് നായർക്കെതിരെയാണ് സുരക്ഷാവീഴ്ച്ചയുണ്ടായതിനാൽ നടപടിയെടുത്തത്.
സുരേന്ദ്രനെ കൊട്ടാരക്കര ജയിലിൽ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്നം മൂലം എആര്‍ ക്യാമ്പിലെ ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സുരക്ഷാ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ കയറ്റി ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. അതേസമയം കഴിഞ്ഞ മാസം 17 ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























