പുതുവര്‍ഷത്തില്‍ റിസോര്‍ട്ടുകളില്‍നിന്നും നക്ഷത്ര ഹോട്ടലുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളം പുറത്താകും

റിസോര്‍ട്ടുകളില്‍നിന്നും നക്ഷത്ര ഹോട്ടലുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളം പുതുവര്‍ഷത്തില്‍ പുറത്താകും. പകരം ചില്ലുകുപ്പികള്‍ എത്തും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി.
500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവക്കും നിയന്ത്രണം ബാധകമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും ഉത്തരവ് കൈമാറി. കുപ്പിവെള്ളത്തിനായി ആര്‍.ഒ പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്‌റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണം.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കും. ഇതിന്റെ കാലാവധി ഈമാസം 31ന്അവസാനിക്കും.അതിനിടെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ നിരോധിക്കുന്നതും പരിഗണനയിലാണ്.
"
https://www.facebook.com/Malayalivartha
























