തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടുകൾ ഉൾപ്പെടെ പരിശോധിക്കും; ബാബ്‌റി മസ്‌ജിദ് ദിനത്തോടനുബന്ധിച്ചു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്‌തമാക്കി... നാവികസേനയുടെ ഹെലികോപ്‌റ്റര്‍ സന്നിധാനത്തിന് ചുറ്റും ആകാശനിരീക്ഷണം നടത്തി

ശബരിമല സന്നിധിയും പരിസര പ്രദേശങ്ങളും അതീവ ജാഗ്രതയിൽ. പോലീസ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പോലീസ്, കമാന്‍ഡോ വിഭാഗം, ദ്രുതകര്‍മ്മ സേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാ സംവിധാനം. താഴെ തിരുമുറ്റത്തു തോക്കെന്തിയ കേന്ദ്രദ്രുതകര്‍മ്മ സേനാംഗങ്ങള്‍ 24 മണിക്കൂറും നിലയുറപ്പിച്ചിട്ടുണ്ട്. ബാബ്‌റി മസ്‌ജിദ് ദിനത്തോടനുബന്ധിച്ചു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്‌തമാക്കിയിരിക്കുന്നത്.
സംയുക്‌തസേനയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടത്തി. തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടുകളും പരിശോധിക്കുന്നുണ്ട്. ക്ഷേത്രസുരക്ഷയ്‌ക്കായി മൂന്നു വലയം തീര്‍ത്താണ് കേന്ദ്രസേനാ വിന്യാസം. ഇന്‍സാസ്, കാര്‍ബണ്‍, മള്‍ട്ടി ഷെല്‍ ലോഞ്ചര്‍, എ.കെ.47, പിസ്‌റ്റള്‍ എന്നിവയുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ക്യൂ.ആര്‍.ടി. ടീമും രംഗത്തുണ്ട്. ബോംബ് സ്‌ക്വാഡ് സന്നിധാനത്തും സന്നിധാനത്തോടു ചേര്‍ന്നും വനമേഖലയിലും തെരച്ചില്‍ നടത്തി. തീര്‍ത്ഥാടകരുടെ കൈവശമുള്ള ബാഗുകളും പരിശോധിക്കുന്നുണ്ട്. നാവികസേനയുടെ ഹെലികോപ്‌റ്റര്‍ സന്നിധാനത്തിനു ചുറ്റും ആകാശനിരീക്ഷണം നടത്തി. ഇളവുകള്‍ മറ്റന്നാള്‍മാത്രമേ നടപ്പില്‍ വരൂ. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്തു വിവിധ സേനാ വിഭാഗങ്ങളുടെ സംയുക്‌ത മോക്ക്‌ഡ്രില്‍ സംഘടിപ്പിച്ചു. കേരള പോലീസ്, കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, കമാന്‍ഡോസ്, സ്‌പെഷല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനവിഭാഗങ്ങളുടെ ഓരോ പ്ലാറ്റൂണുകളില്‍നിന്നായി 150 സേനാംഗങ്ങളാണ് മോക്ക്‌ഡ്രില്ലില്‍ പങ്കെടുത്തത്.
വാവരുനടയില്‍നിന്നാരംഭിച്ച് പാണ്ടിത്താവളം, ബെയ്‌ലിപാലം, മരക്കൂട്ടം, ശരംകുത്തി, വലിയനടപ്പന്തല്‍ വഴിയാണ് സേനാംഗങ്ങള്‍ റൂട്ട്‌മാര്‍ച്ച് നടത്തിയത്. എസ്.പിമാരായ. കെ.ഇ. ബൈജു, കെ.കെ. അജി, എ.എസ്.ഒ. പ്രതാപന്‍, വിവിധ സേനകളുടെ ഡെപ്യൂട്ടി കമാന്‍ഡന്റുമാരായ ജി. വിജയന്‍, ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധികളിൽ ആശങ്കയോടെ നോക്കി കാണുന്നതിനിടയിൽ വന്‍പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഭക്തരെ അകറ്റി നിര്‍ത്തിയെങ്കിലും ശബരിമലയില്‍ രണ്ടു ദിവസങ്ങളില്‍ റെക്കോഡ് വരുമാനം ഉണ്ടായത്. തിങ്കളാഴ്ച കാണിക്ക എണ്ണിത്തീര്‍ന്നപ്പോള്‍ 1.03 കോടി രൂപയാണ് നടവരവായി ലഭിച്ചത്. ഈ തീര്‍ഥാടന കാലത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ലഭിച്ചത്. നാലിനു ലഭിച്ച കാണിക്ക എണ്ണിത്തീര്‍ന്നപ്പോള്‍ 1.10 കോടി രൂപയാണ് നടവരവായി ലഭിച്ചത്.
മൂന്നിന് 1.03 കോടി രൂപ നടവരവു ലഭിച്ചു. ഈ തീര്‍ത്ഥാടനകാലത്തെ ഏറ്റവും കൂടിയ വരുമാനമാണ് ഇത്. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് ആറു മുതല്‍ തിങ്കളാഴ്‌ച വൈകിട്ട് ആറു വരെ അറുപത്തിനാലായിത്തോളം തിര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തി. തീര്‍ഥാടകര്‍ക്കു സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ നാളെ കഴിഞ്ഞ് ഇളവ് വരുത്തുമെന്ന് െഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് പോലീസ് ഉറപ്പു നല്‍കി. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രശ്നങ്ങളും നിയന്ത്രണങ്ങളും വന്നപ്പോൾ ശബരിമലയിലെ വരുമാനത്തില്‍ ഇത്തവണത്തെ മണ്ഡലകാലത്ത് വന്‍ ഇടിവായിരുന്നു.
ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ വരുമാനത്തില്‍ 31 കോടി രൂപയുടെ കുറവായിരുന്നു ഉള്ളത്. ഈ വര്‍ഷത്തെ തീര്‍ഥാടനകാലത്തെ ആദ്യ 13 ദിവസങ്ങളില്‍ ആകെ 19.37 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു. കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയം കാണിക്കവരുമാനം മാത്രം പതിനേഴ് കോടി രൂപയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ആദ്യ 13 ദിവസങ്ങളില്‍ ഒമ്പത് കോടി രൂപ മാത്രമാണ് കാണിക്ക വരുമാനത്തിലൂടെ ലഭിച്ചത്. അരവണ വരുമാനത്തിലും ഇത്തവണ വന്‍ ഇടിവാണ്.
കഴിഞ്ഞവര്‍ഷം ആദ്യ 13 ദിവസങ്ങളില്‍ 21 കോടി രൂപ അരവണ വരുമാനമായി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ വെറും ഏഴ് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, അപ്പം വില്‍പന കുറഞ്ഞതും വരുമാനം കുറയാന്‍ ഇടയാക്കി. ഇന്നലെ സന്നിധാനത്ത് നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗന്‍, പി.ആര്‍.രാമന്‍, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പോലീസ് അഭിപ്രായം വ്യക്തമാക്കിയത്. നട തുറന്നശേഷം സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. െഹെക്കോടതി നിര്‍ദേശിച്ച രീതിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു. ശബരിമലയിലും പരിസരങ്ങളിലും നടപ്പിലാക്കേണ്ട കൂടുതല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സമിതി തിങ്കളാഴ്ച െഹെക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അംഗം പി.ആര്‍. രാമന്‍ പറഞ്ഞു.
സന്നിധാനത്തെ വലിയ നടപ്പന്തല്‍, തിരുമുറ്റം എന്നിവിടങ്ങളില്‍ അടക്കം പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വാവര് നടയില്‍ ഭക്തര്‍ക്ക് തടസമാകും വിധം ബാരിക്കേഡ് വച്ചതും യോഗത്തില്‍ വിമര്‍ശനത്തിന് ഇടയാക്കി. ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ മൂന്നംഗ നിരീക്ഷണ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ നിയന്ത്രണത്തിന്റെ പേരില്‍ ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് തടസം നില്‍ക്കുന്നതിന് തടസം നില്‍ക്കുന്ന പോലീസ് നടപടിയെയും സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു.
ഒന്നര മണിക്കൂറില്‍ അധികമാണ് എ.ഡി.ജി.പി അനില്‍കാന്ത്, ഡി.ജി.പി. ദിനേന്ദ്ര കശ്യപ്, സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ കറുപ്പു സ്വാമി, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവരോട് സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തത്.
പോലീസും തീര്‍ത്ഥാടകരുമായുള്ള ബന്ധം എങ്ങനെ സൗഹാര്‍ദ്ദപരമാക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡി.ജി.പി: എ. ഹേമചന്ദ്രന്‍ നല്‍കും. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മണ്ഡല - മകരവിളക്ക് കാലത്തോട് അനുബന്ധിച്ച് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങളില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. പമ്ബയില്‍ കൂടുതല്‍ ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള, ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സമിതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























