ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സിയുടേത് അഞ്ച് കിലോമീറ്റര്‍ വരെ 175 രൂപയായും ഉയര്‍ത്താന്‍ മന്ത്രിസഭായോഗതീരുമാനമായി

പ്രതീക്ഷിച്ചത് പോലെ ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സിയുടേത് അഞ്ച് കിലോമീറ്റര്‍ വരെ 175 രൂപയായും ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഗതാഗതമന്ത്രി ഇന്ന് നിയമസഭയില്‍ നടത്തും.
നിലവില്‍ ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സിയുടേത് അഞ്ച് കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. ആട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഇപ്പോഴത്തെ പത്ത് രൂപ 13 രൂപയാകും. ടാക്‌സിക്ക് ഇത് 15 രൂപയില്‍ നിന്ന് 17 രൂപയായും കൂടും. ആട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 30 രൂപയായും ടാക്‌സിയുടേത് 200 രൂപയായും ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചില്ല.
നിരക്ക് കുത്തനെ കൂട്ടുന്നത് സാധാരണക്കാര്‍ക്ക് ഭാരിച്ച ബാദ്ധ്യതയാകുമെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ആട്ടോ, ടാക്‌സി തൊഴിലാളികള്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























