Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളാപ്പള്ളി വിട്ടുനിന്നു... നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആദ്യയോഗത്തില്‍ എസ്എന്‍ഡിപി വിട്ടു നിന്നു

06 DECEMBER 2018 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആദ്യ ആലോചനാ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തില്ല. 

എസ്എന്‍ ട്രസ്റ്റ് മുന്‍ പ്രസിഡന്റും ശ്രീനാരായണ ധര്‍മവേദി ഭാരവാഹിയുമായ സി.കെ. വിദ്യാസാഗറും യോഗത്തിനെത്തിയില്ല. അതേസമയം ഏറെ വിവാദം നേരിട്ട ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ യോഗത്തിനെത്തി. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടന്ന യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ശേഷമാണു സുഗതന്‍ മടങ്ങിയത്. 

വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തില്ലെങ്കിലും എസ്എന്‍ഡിപി യോഗത്തിന്റെ പ്രതിനിധികളായി മൂന്നു കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. ആലോചനാ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും വനിതാ മതിലില്‍നിന്നു പിന്‍മാറുന്ന സാഹചര്യമില്ലെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വനിതാ മതിലും ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധമില്ലെന്ന് എസ്എന്‍ ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാമതില്‍. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
പിണറായി വിളിച്ചു എന്ന കാരണത്തില്‍ ചര്‍ച്ചയില്‍ പോകാതിരിക്കേണ്ട കാര്യമില്ല. എന്നാല്‍ കെ.സുരേന്ദ്രനോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമലയില്‍ വനിതകള്‍ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട്. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല. 

നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതില്‍. അതില്‍ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉള്‍പ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല പ്രശ്‌നത്തിലെ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്. 

ശബരിമല വിധിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിധിക്കതിരെ അടുത്ത വിമോചന സമരം നടത്താമെന്നാണ് ഉദേശമെങ്കില്‍ പൊള്ളത്തരം തുറന്ന് കാട്ടാന്‍ സമാന ചിന്താഗതിക്കാരുമായി എസ്എന്‍ഡിപി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

ശബരിമല വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. സ്ത്രീകള്‍ പോകണമെന്ന് തനിക്ക് അഭിപ്രായില്ല. എന്നാല്‍ വിധിക്കെതിരായ പ്രതിഷേധിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും നിലപാട് മാറ്റിക്കളിക്കുകയാണ്. വിധിയുടെ മറവില്‍ തങ്ങള്‍ക്ക് പിറകില്‍ ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടക്കുന്നത്. സ്ത്രീകളെയും കൂട്ടി പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ ഇത് തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ സമരവുമായി ഇറങ്ങുമ്പോള്‍ എല്ലാ സംഘടനകളുമായി ആലോചിക്കേണ്ടതായിരുന്നു. ഹിന്ദുക്കളോട് വലിയ അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതെന്ന ബോധ്യപ്പെടുത്തന്ന തരത്തിലായിരുന്നു സമരം നടത്തേണ്ടത്. അത്തരത്തില്‍ ഒരു ഹിന്ദു സംഘടനയും അത്തരമൊരു നീക്കം നടത്തിയതായി അറിയില്ല. തമ്പ്രാക്കന്‍മാര്‍ തീരുമാനിച്ച് അടിയാന്‍മാരെ വിളിക്കുന്ന തരത്തിലുള്ള നീക്കം മാന്യതയല്ലെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends