അഭിമന്യുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിന്റെ മണ്ണിലേക്ക് അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും ഒരിക്കല്‍ കൂടിയെത്തിയപ്പോള്‍.... അഭിമന്യുവിന്റെ ചിരി നിറഞ്ഞുനിന്ന ഛായാ ചിത്രത്തിന് മുന്നില്‍ ഇരുവരും പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ അഭിമന്യുവിന്റെ സുഹൃത്തുക്കളും

എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ അഭിമന്യുവിന്റെ പിതാവ് മനോഹരനും മാതാവ് ഭൂപതിയും സങ്കടത്താല്‍ വിതുമ്പി. അഭിമന്യുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിന്റെ മണ്ണിലേക്ക് അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും ഒരിക്കല്‍ കൂടിയെത്തിയപ്പോള്‍ സഹപാഠികളുടെ നെഞ്ചുപൊട്ടി. ''നാന്‍ പെറ്റ മകനെ, എന്‍ കിളിയേ....''എന്ന വിളി എല്ലാപേരുടെയും കണ്ണു നനയിച്ചു. അഞ്ചു മാസം മുമ്പ് അവന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ആഡിറ്റോറിയത്തില്‍ ആ അമ്മയുടെ വിലാപത്തിന്റെ അലയൊലികള്‍ വീണ്ടും...
അഭിമന്യുവിന്റെ നാടായ ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ നിന്ന് മനോഹരനും ഭൂപതിയുമായി വന്ന വാഹനം കോളേജ് ഗേറ്റ് കടന്നപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് കൂട്ടുകാര്‍ വരവേറ്റത്. പൊട്ടിക്കരഞ്ഞ് ഇരുവരും കാറില്‍ നിന്നറിങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളും വിതുമ്പിപ്പോയി. അഭിമന്യുവിനൊപ്പം കുത്തേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അര്‍ജുനും മറ്റു കൂട്ടുകാരും ചേര്‍ന്ന് അമ്മയെ താങ്ങി.
മുദ്രാവാക്യങ്ങള്‍ക്കിടയിലും അമ്മ ഭൂപതിയുടെ തേങ്ങലുകള്‍ ഉയര്‍ന്നു കേട്ടു. വേദിയില്‍ അഭിമന്യുവിന്റെ ചിരി നിറഞ്ഞുനിന്ന ഛായാ ചിത്രത്തിന് മുന്നില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനാവാതെ അഭിമന്യുവിന്റെ സുഹൃത്തുക്കളും കണ്ണീരണിഞ്ഞു...
ഏവര്‍ക്കും പ്രിയങ്കരനായിരുന്ന അഭിമന്യുവിന്റെ ദീപ്തസ്മരണയില്‍ കലാലയ യൂണിയന്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അവന്റെ മാതാപിതാക്കളുടെ സാന്നിദ്ധ്യം വേണമെന്ന് കൂട്ടുകാര്‍ ആഗ്രഹിച്ചു.അവരുടെ ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്.
മഹാരാജാസിന്റെ ചുവരില്‍ അഭിമന്യു അവസാനം എഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യത്തിന്റെ സ്പാനിഷ് പദമായ 'ഒദിയോ കമ്മ്യൂണല്‍' എന്നായിരുന്നു ചടങ്ങിന് നല്‍കിയ പേര്.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജഗദീശന്‍ അദ്ധ്യക്ഷനും നടന്‍ ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയുമായി.
https://www.facebook.com/Malayalivartha
























