വിദേശ നിര്‍മിത വിദേശമദ്യവും വൈനും ബാറുകള്‍ വഴിയും ബിയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി

വിദേശ നിര്‍മിത വിദേശമദ്യവും വൈനും ബാറുകള്‍ വഴിയും ബിയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്തുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് വഴി വില്‍പ്പന നടത്തുന്നതു കൂടാതെയാണു ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും വിദേശനിര്‍മിത വിദേശമദ്യവും വൈനും വില്‍ക്കാന്‍ അനുമതി നല്‍കിയത്.
ബാറുടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. വിദേശനിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയിലൂടെ ബിവറേജ് കോര്‍പ്പറേഷനുമാത്രം 60 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
2018-19 ലെ ബജറ്റ് നിര്‍ദേശം അനുസരിച്ച് വിദേശ നിര്‍മിത വിദേശമദ്യവും വൈനും ഇറക്കുമതി ചെയ്യുന്നതിനു സര്‍ക്കാരിന്റെ ഇടെന്‍ഡര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നു. അതിനുശേഷമാണ് 17 സ്ഥാപനങ്ങള്‍ക്ക് ഇറക്കുമതിക്ക് അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha


























