ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍; ടി പി കേസ് പ്രതികൾക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്; കെ സുരേന്ദ്രൻ

ടി പി കേസ് പ്രതികൾക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തിൽ മതിൽ പണിയേണ്ടതെന്നും പത്തനംതിട്ട കോടതിയിൽ ഹാജരാക്കാൻ എത്തിച്ച കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ പൊലീസ് നൽകിയത്. കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ അറസ്‌റ്റിലായ കെ.സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്‌റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെയെന്ന് കോടതി ചോദിച്ചു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയതോടെ സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ട് പോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് നീട്ടിയത്. അതിനിടെ, ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.
ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.
https://www.facebook.com/Malayalivartha
























