വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് ഏജന്റില്‍ നിന്ന് പണം തട്ടിയെടുത്തു

വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് ഏജന്റില്‍ നിന്ന് പണം തട്ടി. ലോട്ടറി വില്‍പ്പനക്കാരനായ കാക്കൂരിലെ സുബ്രഹ്മണ്യനാണ് കബളിപ്പിക്കച്ചെട്ടത്. ഇക്കഴിഞ്ഞ 26ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ 6376 നമ്പര്‍ ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കാണിച്ചാണ് ഏജന്റില്‍ നിന്ന് പണം വാങ്ങിയത്. ആയിരം രൂപ സമ്മാനാര്‍ഹമായ എട്ട് ടിക്കറ്റുകളില്‍ നിന്നായി എണ്ണായിരം രൂപയില്‍ 2000 രൂപയുടെ ടിക്കറ്റും ബാക്കി 6000 രൂപയും കൈപ്പറ്റുകയായിരുന്നു. ഈ ടിക്കറ്റുകള്‍ മൊത്തവിതരണ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് വ്യാജടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞത്.
മോട്ടോര്‍ ബൈക്കില്‍ വന്ന വ്യക്തിക്ക് 45 വയസ്സ് പ്രായം മതിക്കുമെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. ടിക്കറ്റ് കൈമാറിയ സ്ഥലത്തെ നന്മണ്ട പെട്രോള്‍ പമ്പിന് മുന്നിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചെങ്കിലും ആളെ വ്യക്തമായി മനസ്സിലാക്കാനായില്ല. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha