ഈ പാർട്ടീലെല്ലാവരും എങ്ങനെ ഒരുപോലായി; കെ.പി. ശശികലയുടെ പ്രസംഗം വളച്ചൊടിച്ചു; ദേവസ്വം മന്ത്രിക്കെതിരെ കടുത്ത നിയമ നടപടിക്ക് പോകുമെന്ന് സംഘപരിവാർ

ദേവസ്വം ജീവനക്കാരിൽ 60 % ക്രിസ്ത്യാനികൾ എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പ്രസംഗിച്ചു എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദത്തിൽ പ്രതികരണവുമായി കെ.പി. ശശികല രംഗത്ത്. 'ഈ പാർട്ടീലെല്ലാവരും എങ്ങനെ ഒരുപോലായി ..ദീപ,ചിത്രൻ, ഇളയിടം,,,,,, കടകംപള്ളി' എന്നാണ് ശശികലയുടെ പ്രതികരണം. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു വിഷയത്തോട് ശശികലയുടെ ഇത്തരത്തിലുള്ള പ്രതികരണം.
2006 ലെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ മലയാളിവാർത്ത പുറത്തുവിട്ടിരുന്നു. ശശികല ടീച്ചറുടെ പ്രസംഗത്തിൽ തിരുപ്പതി എന്ന വാക്ക് കൂടി ഉണ്ടായിരുന്നു. തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാരിൽ എന്ന് ശശികല ടീച്ചർ പറഞ്ഞത് എഡിറ്റ് ചെയ്തു പ്രചരിക്കപ്പെടുകയായിരുന്നു.
ശശികലയുടെ പ്രസംഗത്തെ വളച്ചൊടിച്ച് കടകംപള്ളി സഭയെ പറ്റിക്കുകയായിരുന്നു എന്ന് സംഘപരിവാർ ആരോപിച്ചു. ഇതിനെതിരെ ദേവസ്വം മന്ത്രിക്കെതിരെ കടുത്ത നിയമ നടപടിക്ക് പോകുമെന്ന് സംഘപരിവാർ വൃത്തങ്ങളും ശശികലയും വ്യക്തമാക്കി. ക്രിസ്ത്യൻ സമുദായത്തിനെതിരെ യാതൊരുവിധ വിമർശനവും ഉന്നയിച്ചിട്ടില്ല. തിരുപ്പതി ദേവസ്ഥാനത്തുള്ള ജീവനക്കാരുടെ മതത്തെ അടിസ്ഥാനമാക്കി ഒരു പരാമർശം നടത്തുക മാത്രമാണ് ചെയ്തത്. അത് യാതൊരു വിധ സമുദായ സ്പർദ്ധ വളർത്തുന്നതല്ല എന്നും ശശികല വ്യക്തമാക്കി
ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























