ഒരു കോടി രൂപ മാന നഷ്ടം; ദേവസ്വം ജീവനക്കാരിൽ 60 ശതമാനം ക്രിസ്ത്യാനികൾ എന്ന് കെ.പി. ശശികല പ്രസംഗിച്ചു നടന്നു എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദത്തോട് മലയാളി വാർത്തയോട് പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല

ദേവസ്വം ജീവനക്കാരിൽ 60 ശതമാനം ക്രിസ്ത്യാനികൾ എന്ന് കെ.പി. ശശികല പ്രസംഗിച്ചു നടന്നു എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദത്തോട് മലയാളി വാർത്തയോട് പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല.
വിഷയത്തിൽ സിപി എമ്മിന്റെ ഗതികേട് ആണ് ഈ വിഷയത്തിലൂടെ കാണാൻ കഴിഞ്ഞതെന്ന് ശശികല വ്യക്തമാക്കി. തന്നെ അപകീർത്തിപ്പെടുത്തി ദേവസ്വം മന്ത്രി കടകംപള്ളിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ട ഹർജി നൽകുമെന്നും അവർ വ്യക്തമാക്കി.
2006 ലെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ മലയാളിവാർത്ത പുറത്തുവിട്ടിരുന്നു. ശശികല ടീച്ചറുടെ പ്രസംഗത്തിൽ തിരുപ്പതി എന്ന വാക്ക് കൂടി ഉണ്ടായിരുന്നു. തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാരിൽ എന്ന് ശശികല ടീച്ചർ പറഞ്ഞത് എഡിറ്റ് ചെയ്തു പ്രചരിക്കപ്പെടുകയായിരുന്നു.
ശശികലയുടെ പ്രസംഗത്തെ വളച്ചൊടിച്ച് കടകംപള്ളി സഭയെ പറ്റിക്കുകയായിരുന്നു എന്ന് സംഘപരിവാർ ആരോപിച്ചു. ഇതിനെതിരെ ദേവസ്വം മന്ത്രിക്കെതിരെ കടുത്ത നിയമ നടപടിക്ക് പോകുമെന്ന് സംഘപരിവാർ വൃത്തങ്ങളും ശശികലയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























