കുട്ടികളെ കവചമാക്കി കലാപം ; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടെത്തൽ; കുട്ടികളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉടന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടെത്തൽ. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് വ്യക്തമാക്കി.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടികളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉടന്‍ ഉണ്ടാകുമെന്നും അവര്‍ക്കെതിരെ നിയമനടപടിയെടുക്കാനാണ് നിര്‍ദ്ദേശമെന്നും പി സുരേഷ് പറഞ്ഞു.
കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ് പറഞ്ഞു. അതേസമയം, നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും കസ്റ്റഡിയിൽ എടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ബാലാവകാശകമ്മീഷൻ, വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന പൊലീസാണെന്നും വ്യക്തമാക്കി.
യുവതീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ തുലാമാസ പൂജാ വേളയിലും ചിത്തരആട്ട പൂജയുടെ വേളിയിലും മണ്ഡലകാലത്തും ശക്തമായ സമരം നടന്നിരുന്നു. ഈ സമരത്തിന് കുട്ടികളെ മുന്‍നിരയില്‍ കണ്ടത് വിവാദമായിരുന്നു.
ചിത്തിര ആട്ട വിശേഷത്തിനും തുടർന്ന് ഇക്കഴിഞ്ഞ 19നും 24 നും സന്നിധാനത്ത് നടന്ന പൊലീസ് നടപടികൾക്കിടെ കുട്ടികൾക്കെതിരെ അതിക്രമം നടന്നെന്നും ഭക്ഷണമടക്കം നിഷേധിച്ചെന്നും ആരോപിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിചിരുന്നു. പമ്പയിലും സന്നിധാനത്തും സന്ദർശനം നടത്തിയ കമ്മീഷൻ അംഗങ്ങളായ ആർ.ജി ആനന്ദും തനി റാമും പരാതിക്കാരിൽ നിന്നും മൊഴിയെടുതിരുന്നു. ഇക്കഴിഞ്ഞ 24 ന് രാത്രി സന്നിധാനത്ത് നിന്ന് ചാത്തന്നൂർ സ്വദേശിയും ആറു വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുതിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാനെത്തിയ ആകിടിവിസ്റ്റ് രഹന ഫാത്തിമയും തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിതയും തങ്ങള്‍ മല ചവിട്ടാത്തതിന് കാരണം കുട്ടികളെ മുന്‍നിര്‍ത്തി സമരം നടത്തിയതിനാലാണെന്ന് പറഞ്ഞിരുന്നു. പ്രതിഷേധം നടത്തിയത് കുട്ടികളെ മുന്‍നിര്‍ത്തിയാണ്. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പിന്മാറുന്നത് എന്നുമായിരുന്നു തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞിരുന്നത്. മലയിറങ്ങാന്‍ തീരുമാനിച്ചത് കുട്ടികളെ പ്രശ്നത്തിലാക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണെന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ രഹന ഫാത്തിമയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha