കണ്ണൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊളച്ചേരി സ്വദേശി പിടിയിൽ

കണ്ണൂർ പറശ്ശിനിക്കടവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അതേ സ്കൂളിൽ പഠിച്ച മറ്റൊരു കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയർ പെൺകുട്ടിയെ കണ്ണൂരിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലായി. അച്ഛനടക്കം 7 പേരാണ് ഇന്ന് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
കേസില്‍ അഞ്ചു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കണ്ണൂര്‍ സ്വദേശികളായ കെ. വി സന്ദീപ്, സി.പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























