Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സ്ത്രീ ശാക്തീകരണ ഭാഗമായി മനുഷ്യാവകാശ ദിനത്തില്‍ 'സധൈര്യം മുന്നോട്ട്' അനന്തപുരിയിൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആയിരങ്ങൾ അണിനിരക്കും

06 DECEMBER 2018 07:29 PM IST
മലയാളി വാര്‍ത്ത

സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് വനിതകളെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ കൂടിയ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും വിവിധ വനിതാ സംഘടനകളുടേയും യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 10 മുതല്‍ വനിത ദിനമായ മാര്‍ച്ച് 8 വരെ നീളുന്ന വിപുലമായ ക്യാമ്പയിനുകളാണ് എല്ലാ ജില്ലകളിലും ക്യാമ്പസുകളിലുമായി നടത്തുന്നത്. ഈ വിഷയത്തെ ആസ്പദമാക്കി, പോസ്റ്റര്‍ രചന മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, കലാ സൃഷ്ടികളുടെ അവതരണം, ഓപ്പണ്‍ ഫോറം, സിമ്പോസിയം എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളാണ് സധൈര്യം മുന്നോട്ട് പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരുവശത്ത് ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീകള്‍, മറുവശത്ത് അത്തരം മാറ്റിനിര്‍ത്തല്‍ സ്വാഭാവികമാണെന്ന് കരുതുന്ന സ്ത്രീകളും പുരുഷന്മാരും. ഈയൊരു വിചിത്ര വാദത്തിനെതിരെ പുരോഗമന സമൂഹം ശക്തമായി ഒന്നിച്ച് രംഗത്ത് വരേണ്ടതുണ്ട്. സ്ത്രീ ശരീരം അശുദ്ധമല്ലെന്നും ആര്‍ത്തവം ഏറ്റവും പാവനമായ ഒരു ജൈവ സവിശേഷതയാണെന്നും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് തന്നെ സ്ത്രീകളിലെ സവിശേഷമായ ഈ പ്രതിഭാസത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്ന് സമൂഹത്തെ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തേണ്ടതായിട്ടുണ്ട്. പൊതുകാര്യങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വാസങ്ങള്‍ സൂക്ഷിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഘട്ടമാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനാലാണ് 'സ്ത്രീ-ആര്‍ത്തവം-പൗരാവകാശം' എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ നടത്താന്‍ സ്തീകളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

വനിത ശിശു വികസന വകുപ്പ് സെക്രട്ടറി (ഇന്‍ ചാര്‍ജ്) ഡോ. ഷര്‍മിള മേരി ജോസഫ്, ഡയറക്ടര്‍ ഷീബ ജോര്‍ജ്, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കണ്‍വീനര്‍ നിശാന്തിനി, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, വനിതാ സംഘടനാ പ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (22 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (2 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (2 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (3 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (3 hours ago)

Malayali Vartha Recommends