Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റും ! ; ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

06 DECEMBER 2018 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന സേഫ് & ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ആവിഷ്‌കരിച്ച സേഫ് & ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടനം നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം ശീലമാക്കുന്നതിലൂടെയും പുതുതലമുറയില്‍ നൂതനമായ ഒരു ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും ആരോഗ്യപ്രദമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനാകും. ഇതിന്റെ ഭാഗമായി എല്ലാ ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസിന് കീഴിലേയും രണ്ട് സ്‌കൂളുകളില്‍ ബോധവത്ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തും. വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും അതിന്റെ പ്രാധാന്യവും മനസിലാക്കിക്കൊടുക്കുന്നതിനും വീടുകളില്‍ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു. ഇങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടേയും ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പദ്ധതി നടപ്പാക്കുമ്പോള്‍ ജങ്ക് ഫുഡ്, കൃത്രിമ നിറങ്ങള്‍, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ആരോഗ്യപ്രദവും ചടുലവുമായ ജീവിതത്തിലെ പ്രാധാന്യം, ഭക്ഷ്യസുരക്ഷയുടേയും പോഷകാഹാരത്തിന്റേയും ആവശ്യകത എന്നിവയെ കുറിച്ച് ആധികാരികമായ അറിവ് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാകും. കേരളം ആരംഭിച്ച ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ ഈ വര്‍ഷം 206 സ്‌കൂളുകളില്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുട്ടികളിലും ഘട്ടംഘട്ടമായി അധ്യാപകരിലും രക്ഷിതാക്കളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷി നയം നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയതില്‍ ദേശീയ അവാര്‍ഡും സമഗ്ര സംഭാവനയ്ക്ക് ഭാരത് ജ്യോതി അവാര്‍ഡും ലഭിച്ച മന്ത്രിയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആദരിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ കെ. ശീലാസ്, സെന്റ് ഗൊരേറ്റീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അക്വീന, ജോ. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ എ.കെ. മിനി, പി.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടര്‍ മോനി എം. എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (29 minutes ago)

തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി   (41 minutes ago)

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്  (1 hour ago)

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍  (1 hour ago)

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനി  (1 hour ago)

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം; ആഞ്ഞടിച്ച് കമല്‍നാഥ്  (1 hour ago)

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി  (1 hour ago)

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  (1 hour ago)

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (1 hour ago)

ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക്; പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള  (1 hour ago)

സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്; മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ലാവ്ലിനെ മറക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല  (1 hour ago)

സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ ജാഗ്രതയോടെ നിലകൊള്ളുകയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം; ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് പ്രവർത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ  (2 hours ago)

കെ. സി വേണുഗോപാല്‍ കോമാളി; ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്  (2 hours ago)

അരുണാചല്‍ പ്രദേശ് നിയമസഭാംഗത്തേയും മകനേയുമടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു  (2 hours ago)

Malayali Vartha Recommends