പ്രമുഖ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യുബര്‍, ഒല തുടങ്ങിയ കമ്പനികൾക്കെതിരെയാണ് ഡ്രൈവർമാരുടെ സമരം.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന് ഈടാക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്സി തൊഴിലാളികളുടെ സമരം.
https://www.facebook.com/Malayalivartha

























