പമ്പയില്‍ പൊലിഞ്ഞ ഒന്‍പതു വയസുകാരന്‍ ഇനി കണ്ണീര്‍ ഓര്‍മ

ശബരിമല ദര്‍ശനത്തിനെത്തി മടങ്ങുമ്‌ബോള്‍ പമ്ബയില്‍ പൊലിഞ്ഞ ഒന്‍പതുവയസുകാരന്‍ ഇനി കണ്ണീരോര്‍മ്മ. ആന്ധ്രാ പ്രദേശില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയതാണ് ലോകേഷ്. തന്റെ അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സംഘത്തോടൊപ്പം അയ്യപ്പനെ കണ്ട് അരവണയും അപ്പവും വാങ്ങി മലയിറങ്ങുമ്‌ബോള്‍ നിറഞ്ഞ സന്തോഷം പമ്ബയില്‍ ഒലിച്ച് പോകുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
പമ്ബയില്‍ കുളിക്കാനിറങ്ങിയ ലോകേഷ് മണല്‍ കോരിയ കുഴികളിലൊന്നില്‍ മുങ്ങിത്താഴ്ന്നു. പ്രളയം ബാക്കിയാക്കിയ പമ്ബയിലെ കുഴിയില്‍ നിന്നും ലോകേഷിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിച്ചെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയ്യപ്പനെ കണ്ട് തിരികെ പോകും മുന്‍പ് ഒന്നുകൂടി പമ്ബയില്‍ കുളിക്കാനിറങ്ങിയതാണ് സംഘം.തിരികെ കയറുമ്‌ബോള്‍ ഒരാളില്ല.9 വയസുകാരന്‍ ലോകേഷ്.അവന്‍ പമ്ബയില്‍ മുങ്ങിത്താണു പോയി.പ്രളയം ബാക്കിയാക്കിയ പമ്ബാ നദിയില്‍ നിന്ന് മണല്‍ കോരി കരയിലിട്ടിരുന്നു.ആ കുഴികളിലൊന്നിലാണ് ആ 9 വയസുകാരന്‍ മുങ്ങിത്താന്നത്.
https://www.facebook.com/Malayalivartha

























