പമ്പയില്‍ ജാഗ്രത നിര്‍ദേശം... സന്നിധാനത്ത് ബഹുഭാഷകളില്‍ ജാഗ്രതനിര്‍ദേശം

പമ്പയില്‍ പത്തുവയസുകാരന്‍ മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്ബയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട് തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
സന്നിധാനത്ത് ബഹുഭാഷകളില്‍ ജാഗ്രതനിര്‍ദേശം നല്‍കാനും ജില്ലാകലക്ടര്‍ പോലിസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പമ്ബാനദിയില്‍ ത്രിവേണി സംഗമഭാഗത്ത് മണല്‍നീക്കിയതിനാല്‍ ആഴമുള്ള കുഴികള്‍ ചിലയിടങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പമ്ബയില്‍ കുളക്കാനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇറിഗേഷന്‍വകുപ്പ് അറിയിച്ചു.
അതേസമയം ദര്‍ശനംകഴിഞ്ഞ് മടങ്ങവെ പമ്ബയില്‍ മുങ്ങിമരിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ പത്തുവയസുകാരന്‍ ലോകേഷ്‌നായിഡുവിന്റെ കുടുംബത്തിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പതിനായിരംരൂപ ആശ്വാസസഹായമായി നല്‍കി.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കലക്ടര്‍ നേതൃത്വം നല്‍കി. ആന്ധ്രാപ്രദേശ് വിസീയനഗരം ബോബ്ലിതാലൂക്ക് മെട്ടവല്‍സ സ്വദേശിയാണ് മരിച്ച ലോകേഷ്‌നായിഡു. എം. നാരായണറാവു സുശീല ദമ്ബതികളുടെ മകനാണ്.
https://www.facebook.com/Malayalivartha

























