മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെ തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























