ഇന്നു പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടുത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു, തുണിക്കടയില്‍ നിന്നാണ്തീ പടര്‍ന്നതെന്ന് പ്രാഥമിക വിവരം

ഇന്നു പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് കണ്ടത്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
"
https://www.facebook.com/Malayalivartha

























