പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു

പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എയുമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സഭയില്‍ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള സ്പീക്കര്‍ ആദ്യം റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. തുടര്‍ന്നാണ് ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha

























