സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ല, കോടതിയില്‍ സുരേന്ദ്രന് ജാമ്യം കിട്ടാതിരിക്കാനുള്ള സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് 21 ദിവസത്തിനുശേഷം ജാമ്യം. സര്‍ക്കാര്‍ സുരേന്ദ്രനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല . സുരേന്ദ്രനെ ഇങ്ങനെ എത്ര കാലത്തേക്ക് ജയിലില്‍ അടയ്ക്കുമെന്നാണ് കോടതി ചോദിച്ചത്.
മന്ത്രിമാരുള്‍പ്പെടെ കേസുകളില്‍ പെട്ട് കഴിയുമ്പോള്‍ സുരേന്ദ്രനു മാത്രം ജാമ്യം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. .
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്. സുരേന്ദ്രന് ജാമ്യം ലഭിക്കാത്തതിനാല്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അതിനിടെ സുരേന്ദ്രന് വന്‍ താരപരിവേഷമാണ് ഉണ്ടായത്. സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കവേയാണ് ഈയൊരു ജാമ്യം.
"
https://www.facebook.com/Malayalivartha

























