വര്‍ധിത വീര്യത്തോടെ സുരേന്ദ്രന്‍ മടങ്ങി വരും ! ; അൻപത്തിരണ്ടുകാരിയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ച സുരേന്ദ്രന് പിന്തുണയുമായി പി.എസ് ശ്രീധരന്‍പിള്ള

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അൻപത്തിരണ്ടുകാരിയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പിന്തുണയുമായി പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിരിക്കുകയാണ്.
വര്‍ധിത വീര്യത്തോടെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് മടങ്ങി വരുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി സര്‍ക്കാര്‍ ജയിലില്‍ അടച്ചതിന് എതിരായ സമരം തങ്ങള്‍ തുടരുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാര്‍ നിയമലംഘനം നടത്തിയെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. നിയമം അറിയാവുന്നവര്‍ സുരേന്ദ്രന്‍ വിഷയത്തില്‍ സംസ്ഥാന ബിജെപിക്ക് വീഴ്ച സംഭവിച്ചെന്ന് പറയില്ലെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് മാധ്യമ സൃഷ്ടിയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ശബരിമല സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയ ബിജെപി അധ്യക്ഷന്റെ തീരുമാനത്തോട് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കെ.സുരേന്ദ്രനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശ്രീധരന്‍പിള്ള വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























