ശബരിമല വിഷയത്തിൽ എസ്‌എന്‍ഡിപി സര്‍ക്കാരിനൊപ്പമല്ല ! ; നിലപാട് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല യുവതീപ്രവേശത്തില്‍ എസ്‌എന്‍ഡിപി യോഗം സര്‍ക്കാരിനൊപ്പമല്ല വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നവോത്ഥാനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതുകൊണ്ടാണു വനിതാ മതിലിന്റെ ഭാഗമാകുന്നത്. ശബരിമല വിഷയം, കെ.സുരേന്ദ്രന്റെ അറസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ബിജെപി തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിലെത്തിയായിരുന്നു തുഷാറിന്റെ പ്രതികരണം. നിരാഹാര സത്യാഗ്രഹം നടത്തുന്ന എ.എന്‍.രാധാകൃഷ്ണന് വിവിധ ജില്ലകളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























