59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്ന ആദ്യദിനം 182 പോയന്റുമായി തൃശൂര്‍ മുന്നില്‍

കേരളത്തിന്റെ കൗമാരം അരങ്ങുവാഴാനിറങ്ങിയപ്പോള്‍ ആലപ്പുഴ നിറഞ്ഞ് കലയൊഴുക്ക്. നഗരത്തിലെ 30 വേദികളില്‍ കലാവൈവിധ്യങ്ങളിലേക്ക് തിരിതെളിഞ്ഞതോടെ പ്രളയനൊമ്പരപ്പാടുകള്‍ മറന്ന് ആലപ്പുഴ ആസ്വാദനത്തിന്റെ രസക്കാഴ്ചകളിലലിയുകയാണ്. 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്ന ആദ്യദിനം 182 പോയന്റുമായി തൃശൂര്‍ മുന്നില്‍. 178 പോയന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.
173 പോയന്റുമായി പാലക്കാടാണ് തൊട്ടുപിന്നിലുള്ളത്. കണ്ണൂര്‍ (171), കോട്ടയം (168), എറണാകുളം (164), എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍. പ്രളയദുരിതങ്ങള്‍ക്കു പിന്നാലെ കൗമാര മേളക്ക് അരങ്ങൊരുക്കിയ ആലപ്പുഴ 161 പോയന്റുമായി ആറാം സ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 108 പോയന്റുമായി തൃശൂരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 64 പോയന്റുമായി കോട്ടയവുമാണ് ഒന്നാം സ്ഥാനത്തുള്ളത്.
"
https://www.facebook.com/Malayalivartha

























