പുലി ഇറങ്ങി ; ഗര്‍ഭിണി പശുവിനെ കടിച്ചു കൊന്നു

തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയായ ചാലിയക്കര ഉപ്പ്കുഴിയില്‍ പുലി ഇറങ്ങി ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊന്നു. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ഉപ്പുകുഴി പാറവിള വീട്ടില്‍ ശിവന്‍ പിള്ളയുടെ മേയാന്‍ വിട്ടിരുന്ന പശുവിനെയാണ് പുലി കടിച്ചു കൊന്നത്.
ഇന്നലെ രാവിലെ പശുവിനെ കാണാതായ ഉടമ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് സമീപത്തെ പാതയോരത്ത് കണ്ടെത്തിയത്. പശുവിന്റെ പിന്‍ ഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തനാപുരം ഫോറസ്റ്റ് റെയ്ഞ്ചിലെ അമ്പനാര്‍ സെക്ഷനില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ്ജ വൈദ്യുതി വേലിയും കടന്നെത്തിയ പുലിയാണ് അക്രമണം നടത്തിയത്.
സംഭവം അറിഞ്ഞെത്തിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവിടെ പുലിയെ വീഴ്ത്താന്‍ പുലി കൂട് സ്ഥാപിക്കുമെന്നും, ഉടമക്ക് നഷ്ടപരിഹാരം നല്‍കുമെന്നും റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























