പാറശ്ശാലയില്‍ ജനതാദള്‍ നേതാവ് ട്രെയിന്‍ തട്ടി മരിച്ചു

പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ കുടുംബ സമേതം എത്തിയ ജനതാദള്‍ നേതാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ പാറശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. പാറശാല കരുമാനൂര്‍ ചന്ദനക്കട്ടി ഷാന്‍ മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (48) ആണ് മരിച്ചത്. കോട്ടയത്തേക്ക് പോകാന്‍ ഭാര്യയും മക്കളുമായി എത്തിയ സക്കീര്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന പരശുറാം എക്‌സ്പ്രസില്‍ കയറാന്‍ കുടുംബത്തോട് പറഞ്ഞിട്ട് ടിക്കറ്റ് എടുക്കാന്‍ പോവുകയായിരുന്നു.
തിരികെ ടിക്കറ്റുമായി വന്ന സക്കീര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം മുറിച്ചുകടന്ന് ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ അതേ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഗുരുവായൂര്‍ചെന്നൈ എഗ്മോര്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍തന്നെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി, വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുലാബി. മക്കള്‍ ഷാന്‍, ഷെഫീഖ്.
https://www.facebook.com/Malayalivartha






















