അമ്പത്തിയൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം... കോഴിക്കോട് ജില്ല ഒന്നാംസ്ഥാനത്ത്, ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശൂര്‍ തൊട്ടുപിന്നില്‍

അമ്പത്തിയൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആലപ്പുഴയില്‍ നടക്കുമ്പോള്‍ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്ത്. കലോത്സവം ആരംഭിച്ച ഇന്നലെ തൃശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് ഒന്നാമത് നില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശ്ശൂര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റുമാണ്.
കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇടുക്കി ജില്ലയാണ്. ആര്‍ഭാടങ്ങളേതും ഇല്ലാതെയാണ് ഇത്തവണ കലോത്സവത്തിന് തിരി തെളിഞ്ഞിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.
https://www.facebook.com/Malayalivartha






















