ദേശീയപാതയിൽ കാറും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; ഇന്ധന ചോർച്ചയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ ദേശീയപാതയിൽ ഏങ്ങണ്ടിയൂരിന് സമീപം കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. ഡീസലുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. ടാങ്കറിൽ നിന്നും ഡീസൽ ചോരുന്നുണ്ട്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇന്ധന ചോർച്ച പരിഹരിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കാറിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















