ലോകസുന്ദരി കിരീടം വനേസ പോന്‍സ് ഡി ലിയോണിന്

മിസ് മെക്‌സിക്കോ വനേസ പോന്‍സ് ഡി ലിയോണ്‍ 2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്‌സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്.118 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്. തായ്‌ലാന്‍ഡിന്റെ നികോളെയ്ന്‍ ലിംസ്‌നുകന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഈ നേട്ടം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് വനേസ പറഞ്ഞു. എല്ലാ പെണ്‍കുട്ടികളും ഇത് അര്‍ഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നില്‍ക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര വാണിജ്യത്തില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രഭാഷകയുമാണ്. കൂടാതെ മോഡലും അവതാരകയും കൂടിയാണ്.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായിരുന്നില്ല. അനുക്രീത് അവസാന 30ല്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു. ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്!ലന്റും അവസാന ഇലവനില്‍ ഇടം നേടി.
https://www.facebook.com/Malayalivartha






















