ടാങ്കറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ രാമന്‍കുളങ്ങരയ്ക്ക് സമീപത്തായി മേടയില്‍മുക്കില്‍ ടാങ്കറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണി അന്നാമ്മ ദമ്പതികളുടെ മക്കളായ ഫ്രാന്‍സിസ് അസീസി (21, സിദ്ദു), ജോസ് ആന്റണി (19, സച്ചിന്‍), നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സില്‍വയ്യന്‍ സിംല ദമ്പതികളുടെ മകന്‍ സിജിന്‍ (20) എന്നിവരാണ് മരിച്ചത്. റോഡില്‍ തെറിച്ചുവീണ രണ്ടുപേര്‍ തത്ക്ഷണം മരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടമുണ്ടായത്. സിജിനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡുമായി പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ചവര്‍ നീണ്ടകര ഹാര്‍ബറിലെ തൊഴിലാളികളാണ്. കൊല്ലം തങ്കശ്ശേരിയിലെ സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നാഗേന്ദ്രനെ കൊല്ലം വെസ്റ്ര് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫ്രാന്‍സിസിന്റെയും ജോസിന്റെയും സഹോദരന്‍ അലക്‌സ് ആന്റണി. സിജി, സിബിജ എന്നിവരാണ് സിജിന്റെ സഹോദരങ്ങള്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീടുകളിലെത്തിച്ച മൃതദേഹങ്ങള്‍ നീണ്ടകര സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
"
https://www.facebook.com/Malayalivartha
























