കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല, ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല. ചില സാങ്കേതിക കാരണങ്ങള്‍ മൂലം ടാഗോര്‍ തിയറ്ററിലെ ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കഴിഞ്ഞ ദിവസം ടാഗോറില്‍ 2.15ന് പ്രദര്‍ശിപ്പിച്ച 'ദ ബെഡ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയിരുന്നു.
പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്ടര്‍ തകരാറിലാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha























