പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയപ്രസാദിനാണ് വെട്ടേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് സിപിഎം ആരോപണം.
https://www.facebook.com/Malayalivartha























