ശബരിമല വിഷയം ; ക്ലിഫ് ഹൗസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

ക്ലിഫ് ഹൗസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പോലീസ് നടപടി. സംഘർഷത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല വിഷയം ഉയർത്തിയാണ് പ്രതിഷേധം.
https://www.facebook.com/Malayalivartha























