തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിയതിന് കാരണം യു.ഡി.എഫാണ്. 2001 മുതല്‍ 2006 വരെ യു.ഡി.എഫ് ഭരണകാലത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലായിരുന്നു.
തുടര്‍ന്ന് 2006ല്‍ വി.എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചത്. 2016ല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന പ്രതീതി ഉണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചു. എവിടെയും ഇറക്കാവുന്ന വ്യോമസേന വിമാനം ഇറക്കിയാണ് ഈയൊരു പ്രതീതി സൃഷ്ടിച്ചെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























