രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ ഏഴ് മലയാള ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഈട, ഭയാനകം, സ്ലീപ്ലെസ്ലി യുവേഴ്‌സ്, ഓത്ത്, ആവേ മരിയ, ഉടലാഴം എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.
ചലച്ചിത്ര മേളയുടെ മൂന്നാം ദിനം ഏഴ് മലയാള ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ഈ മ യൗ കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഇന്ന് ആറു ചിത്രങ്ങളുണ്ട്. നേരത്തേ 63 ചിത്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ടാഗോറിലെ സാങ്കേതിക തകരാര്‍ മൂലം ഇവിടത്തെ എതാനും ഷോകള്‍ മുടങ്ങിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ നാലെണ്ണമുള്‍പ്പെടെ അഞ്ച് ചിത്രങ്ങളായിരുന്നു ടാഗോറില്‍ ഇന്ന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ഇതില്‍ ഈ മ യൗ കലാഭവനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ടാഗോറില്‍ പ്രദര്‍ശനങ്ങളില്ലാത്തത് മേളയെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തകരാര്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍.
ആകെ 63 പ്രദര്‍ശനങ്ങളാണ് ഇന്നുള്ളത്. 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും. ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ കിംകി ഡുക്കിന്റെ ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ആറ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പാമ്പള്ളി സംവിധാനം ചെയ്ത സിന്‍ജാര്‍, അരൂവ് മന്നയുടെ അമര്‍ത്യ തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
https://www.facebook.com/Malayalivartha























