കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃക: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു
കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈകോര്‍ത്ത് എങ്ങനെ മികച്ച രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. ഇന്ത്യയുടെ വ്യോമയാന മേഖലയുടെയും രാജ്യ വികസനത്തിന്റെയും സുപ്രധാന ദിവസമാണിന്ന്.
വികസന സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം.രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഇതോടെ കേരളം മാറിയിരിക്കുകയാണ്. കേരളത്തിന്റെ ടൂറിസം വികസനത്തിനും കയറ്റുമതി വളര്‍ച്ചയ്ക്കും വിമാനത്താവളങ്ങള്‍ സഹായകമാവും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും സുരേഷ് പ്രഭു പറഞ്ഞു.
https://www.facebook.com/Malayalivartha