അല്‍ റാഹ ബീച്ചില്‍ തിരയിൽപ്പെട്ട മക്കളെ പ്രാണരക്ഷാർത്ഥം രക്ഷിക്കാൻ ശ്രമിക്കവേ അച്ഛൻ കുഴഞ്ഞ് വീണു മരിച്ചു

അബുദാബി അല്‍ റാഹ ബീച്ചില്‍ തിരയില്‍പ്പെട്ട മക്കളെ കരയിലെത്തിച്ച ശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍. ദിലീപ്കുമാര്‍ (38) ആണ് മരിച്ചത്.
അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അവരുടെ മാതാവും നോക്കിനില്‍ക്കെയായിരുന്നു സംഭവം. ദിലീപ്കുമാറും മകള്‍ ദേവികയും മകന്‍ ആര്യനും നീന്തുന്നതിനിടയില്‍ കുട്ടികള്‍ തിരയില്‍പ്പെട്ടു. ഏറെനേരം പരിശ്രമിച്ച് കുട്ടികളെ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് എത്തിച്ചശേഷം ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























