ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് 40 പവന്‍ തട്ടിയെടുത്തു

കുന്നംകുളം സ്വദേശിനിയായ യുവതിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ്്്്് പ്രണയംനടിച്ചു കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. കേസില്‍ പൂവ്വത്തൂര്‍ കൂമ്പുള്ളി പാലത്തിനു സമീപം പന്തായില്‍ ദിനേഷിനെ സിഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടി.
യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങള്‍ക്കു ലൈക്കടിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. പരിചയത്തിലായതിനു പിന്നാലെ യുവതിയെ വിവിധ സ്ഥലങ്ങളില്‍ വച്ചു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായും കെട്ടിട നിര്‍മാണ തൊഴിലാളിയായും ദിനേഷ് ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് പലപ്പോഴായി 40 പവന്‍ സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയത്.
ആറുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചിരിക്കുകയാണ്. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു തരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണു സ്ത്രീ പൊലീസിനു പരാതി നല്‍കിയത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























