കളമശേരിയില്‍ ട്രെയിന്‍ യാത്രക്കിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു

ട്രെയിന്‍ യാത്രക്കിടെ ജനല്‍ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി കല(39)യുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തത്തി വയ്ക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് അപകടം സംഭവിച്ചത്.
ഇന്റര്‍ സിറ്റിയില്‍ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുന്ന വഴി പുലര്‍ച്ചെ ഏഴോടെയാണ് സംഭവം. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.
https://www.facebook.com/Malayalivartha























