വനിതാ മതില്‍ ദയനീയമായി പരാജയപ്പെടും; സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയെ കുഴപ്പത്തിലാക്കുന്നതെന്ന് പൂഞ്ഞാർ എം.എല്‍.എ പി.സി ജോര്‍ജ്ജ്

സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് എം.എല്‍.എ. സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയെ കുഴപ്പത്തിലാക്കുന്നതെന്നും ഇത് ചോദിച്ചു വാങ്ങിയ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ടോം ജോസിനെ പിടിച്ച് ചീഫ് സെക്രട്ടറിയാക്കിയത്. സി.പി.എം എം.എല്‍.എമാരെ മുഖ്യമന്ത്രി പേടിപ്പിച്ചു നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ പൂര്‍ണമായും പിണറായിയുടെ നിലപാടിന് എതിരാകുമെന്നും നൂറു കണക്കിന് സി.പി.എമ്മുകാര്‍ വിശ്വാസ സംരക്ഷണത്തിനായി പാര്‍ട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























