പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായിരുന്ന എ കെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായിരുന്ന എ കെ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരിക്കെയാണ് പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നത്.
കൊല്ലം, കൊച്ചി, ഡല്‍ഹി ബ്യൂറോകളില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. രണ്ടു തവണ കൊല്ലം പസ് ക്ലബ് പ്രസിഡന്റായി.
ഭാര്യ: സുധ (റിട്ടയര്‍ഡ് അധ്യാപിക തേവലക്കര ജിഎച്ച്എസ്) മക്കള്‍: ആരോമല്‍ (ടെക്‌നോപാര്‍ക്ക് യുഎസ് ടി ഗ്ലോബല്‍), അമല്‍ (ഇന്‍ഫോപാര്‍ക്ക്), മരുമക്കള്‍: സജീന (ടെക്‌നോപാര്‍ക്ക്), സുനന്ന.
https://www.facebook.com/Malayalivartha























