മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകം; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് സൂചന... ആദ്യഫലസൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും; ഇന്നത്തെ വിധി ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകം

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തുടര്‍ച്ചയായ നാലാം തവണയും അധികാരം പിടിക്കാനും രാജസ്ഥാനില്‍ അഞ്ചു വര്‍ഷത്തെ ഭരണം നിലനിര്‍ത്താനും ശ്രമിക്കുന്ന ബി.ജെ.പിക്കു ഹിന്ദിബെല്‍റ്റില്‍ കാലിടറുന്നോ എന്ന് ഇന്നു വ്യക്തമാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ എട്ടുമണിമുതല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും. ഉച്ചയോടെ പൂര്‍ണ്ണഫലമറിയാനാകും.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണുണ്ടായിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ അധികാരം എന്ന ലക്ഷ്യത്തിനപ്പുറം, പൊതുതെരഞ്ഞെടുപ്പിനു മുമ്ബ് ജനവികാരം വിലയിരുത്താന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ള അവസാന അവസരം കൂടിയാണ് ഇന്നത്തെ 'സെമി ഫൈനല്‍' ഫലം. തെലങ്കാനയില്‍ ടി.ആര്‍.എസ്. അധികാരം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ്പോള്‍ സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ മിസോറമില്‍ തൂക്കുസഭയാണ് എക്സിറ്റ് പോള്‍ പ്രവചനം.
ഈ മൂന്നിടത്തുമായുള്ള 65 ലോക്സഭാ സീറ്റില്‍ 62 എണ്ണവും കഴിഞ്ഞ തവണ അവര്‍ സ്വന്തമാക്കിയിരുന്നു. എക്സിറ്റ് പോളുകള്‍ ഛത്തീസ്ഗഡില്‍ ബി.ജെ.പിക്കു മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും മധ്യപ്രദേശില്‍ നെഞ്ചിടിപ്പും രാജസ്ഥാനില്‍ ആശങ്കയുമാണു സമ്മാനിച്ചത്.
https://www.facebook.com/Malayalivartha























