Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ആദ്യ ഫല സൂചകം കോൺഗ്രസിന് അനുകൂലം ; പ്രതീക്ഷ മാറി മറയുമോ ? ഇഞ്ചോടിഞ്ചു പോരാട്ടം

11 DECEMBER 2018 08:54 AM IST
മലയാളി വാര്‍ത്ത

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോൾ പലയിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഇന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച വിജയം അനിവാര്യമാണ്. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണിയില്‍ അണിനിരന്ന കക്ഷികളുടെ വിശ്വാസം നേടാന്‍ അത് കൂടിയേ തീരൂ. കോണ്‍ഗ്രസില്‍ വിശ്വാസമില്ലാതെ സമാജ്‌വാദി, ബി.എസ്.പി കക്ഷികള്‍ പ്രതിപക്ഷ കൂട്ടായ്മയില്‍ ചേരാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതേസമയം, കഴിഞ്ഞ നാലു വര്‍ഷവും തിരഞ്ഞെടുപ്പ് ജയങ്ങള്‍ സ്വന്തമാക്കിയ നരേന്ദ്രമോദി - അമിത് ഷാ കൂട്ടുകെട്ടിന് ഇന്ന് അഗ്നി
പരീക്ഷയാണ്. മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ഇവരെ ഇകൈവിടുകയാണെങ്കിൽ ഇരുവര്‍ക്കും അത് വലിയ ക്ഷീണമാകും


മദ്ധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിന്റെയും ജനപ്രീതിയില്‍ നാലാം തവണയും ബി.ജെ.പിക്ക് ജയം സുനിശ്‌ചിതമെന്ന് കരുതിയിടത്താണ് വോട്ടെടുപ്പിലേക്ക് അടുത്തപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. വിലക്കയറ്റം, നോട്ട് പിൻവലിക്കൽ, ജി.എസ്.ടി., കാർഷികമേഖലയിലെ പ്രതിസന്ധി, ആൾക്കൂട്ടക്കൊല തുടങ്ങിയവ മുതലാക്കി കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തിയെന്നാണ് സൂചന. ഭരണത്തുടര്‍ച്ചയുണ്ടായാലും ഭൂരിപക്ഷം കുറയുമെന്ന കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കു പോലും സംശയമില്ല.

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ആരെയും തുണയ്‌ക്കാത്ത രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. മുഖ്യമന്ത്രിക്കസേരയില്‍ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരില്‍ ഊന്നിയുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഭരണവിരുദ്ധ വികാരം അതിജീവിച്ച്‌ വസുന്ധര രാജെ അധികാരം നിലനിറുത്തുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.


അധികാരത്തുടര്‍ച്ച ഉറപ്പിച്ച്‌ ഒരു വര്‍ഷം നേരത്തേ മന്ത്രിസഭ പിരിച്ചുവിട്ട ചന്ദ്രശേഖര റാവുവിന് കോണ്‍ഗ്രസും ടി.ഡി.പിയും ചേര്‍ന്ന പ്രജാകൂട്ടമി കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. എങ്കിലും അസദുദ്ദീന്‍ ഒാവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ സഹാത്തോടെ റാവു ഭരണം നിലനിറുത്തുമെന്നാണ് സൂചന.

മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, 2008 മുതല്‍ ഭരിക്കുന്ന ലാല്‍ത്തന്‍വ്‌ലയെ താഴെയിറക്കി കോണ്‍ഗ്രസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന ഭരണവും ഇല്ലാതാക്കുമെന്നും എക്‌സിറ്റ് ഫലങ്ങള്‍ പറയുന്നു.

 

മധ്യപ്രദേശ് :


ആകെ സീറ്റ്: 230 (കേവല ഭൂരിപക്ഷം:116)

2013: ബി.ജെ.പി:165, കോണ്‍ഗ്രസ്: 58, ബി.എസ്.പി 3

 

രാജസ്ഥാൻ

 


ആകെ സീറ്റ്: 200 (പോളിംഗ് നടന്നത് 199) കേവല ഭൂരിപക്ഷം: 100

2013: ബി.ജെ.പി: 163, കോണ്‍ഗ്രസ്: 21

തെലങ്കാന


തെലുങ്കാന:ആകെ സീറ്റ് 119 (കേവല ഭൂരിപക്ഷം: 60)

2014: ടി.ആര്‍.എസ്: 63, കോണ്‍: 21, ടി.ഡി.പി: 15, ബി.ജെ.പി:5

മിസോറാം


ആകെ സീറ്റ്: 40 കേവല ഭൂരിപക്ഷം: 21

2013: കോണ്‍: 34, എം.എന്‍.എഫ്: 5

ഛത്തീസ്ഗഡ്

ആകെ സീറ്റ് 90 (കേവലഭൂരിപക്ഷം: 46)

2013ല്‍ ബി.ജെ.പി: 49, കോണ്‍ഗ്രസ്: 39

2014 ലോക്‌സഭയില്‍

ബി.ജെ.പി

മദ്ധ്യപ്രദേശ്: 27

രാജസ്ഥാന്‍: 25

ഛത്തീസ്ഗഡ്: 10

തെലുങ്കാന: 1

മിസോറം: 0

കോണ്‍ഗ്രസ്

മദ്ധ്യപ്രദേശ്: 2

രാജസ്ഥാന്‍: 0

ഛത്തീസ്ഗഡ്: 1

തെലങ്കാന: 2

മിസോറം: 1

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends