ഫേസ്‌ബുക്കിലൂടെ തുടങ്ങിയ പരിചയം പ്രണയത്തിലേക്ക്; പ്ലസ് ടു വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് സുഹൃത്തിനൊപ്പം ക്രൂരമായ പീഡനം; കണ്ണൂരില്‍ വീണ്ടും പറശിനിക്കടവ് മോഡല്‍ പീഡനം തുടർക്കഥയാകുന്നു

22ഉം 20ഉം ആണ് പ്രതികളുടെ പ്രായം. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടൊ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലായത് ഫേസ്ബുക്കിലൂടെയായിരുന്നു. പരിചയം മുതലെടുത്ത് അര്‍ജുന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. പിന്നീട് സമാനമായ രീതിയില്‍ വിനോദും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇരുവരും പിന്നീട് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha























