രാഹുലിന്റെ വിജയം ഇന്ദിരയുടെ തിരിച്ചു വരവ് പോലെ എന്ന് ഉ മ്മൻചാണ്ടി

രാഹുലിന്റെ വിജയം ഇന്ദിരാജിയുടെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്നുവെന്ന് ഉമ്മൻചാണ്ടി. 1980കളിൽ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേടിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു.
തെരഞ്ഞടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് മികച്ച പ്രകടനാം കാഴ്ചവെച്ചുവെന്ന സന്തോഷം പങ്കു വെക്കുകയായിരുന്നു ഉമ്മൻചാണ്ടി.
അഞ്ചു സംസ്ഥാനങ്ങളിലും കാണുന്നത് ബി ജെ പി വിരുദ്ധ മുന്നേറ്റമാണ്. രാഹുലിനും ഇത് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. രാഹുൽ ഗാന്ധിയെ തരംകിട്ടുമ്പോഴൊക്കെ ഇകഴ്ത്താൻ ബി ജെ പി മറന്നിരുന്നില്ല. ഇതിനെല്ലാമുള്ള ഒരു തിരിച്ചടിതന്നെയാണ് ഈ തെരഞ്ഞെടുപ്പ് വിജയം എന്ന് ഉറപ്പിച്ചു പറയാം.
മധ്യപ്രദേശിൽ എക്സിറ്റ് പോളിൽ പറഞ്ഞത് പോലെ തന്നെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. എങ്കിലും ഇതും കോൺഗ്രസ്സിന് അനുകൂലം തന്നെയാണ്.
മിസോറാമിൽ ആകട്ടെ കേവലം ഒരു സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്.
നോട്ടു നിരോധനം , ജി എസ ടി , ഇന്ധനവിലക്കയറ്റം , കർഷരുടെ പ്രശനങ്ങൾ ഇതെല്ലം മോദിയെയും ബി ജെ പി യെയും തൂത്തെറിയാൻ കാരണമായി എന്നാണു പൊതുവെയുള്ള വിലയിരുത്തലുകൾ . അതേസമയം ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും രാഹുലിന് കൊടുക്കുന്നുമുണ്ട്. ഇത് രാഹുൽ ഗാന്ധി ഇഫെക്റ്റ് എന്നാണു പൊതുവെ പറയുന്നത് ..
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നതിനാൽ ഈ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും..ബി ജെ പിക്കും കോൺഗ്രസിനും
https://www.facebook.com/Malayalivartha























