മോദി തരംഗം ഏറ്റില്ല; ബിജെപിയുടെ പതനം തുടങ്ങി കഴിഞ്ഞു: എ. കെ ആന്റണി

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബിജെപി നേരിട്ട തിരിച്ചടി എതിരാളികള്‍ പോലും പ്രതീക്ഷിച്ചതിലും വലുതാണ്. മോദി തരംഗം ഇത്തവണ ഏറ്റില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഏകെ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കുണ്ടായ തിരിച്ചടിയേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നരേന്ദ്ര മോദി ഒഴിഞ്ഞുമാറി. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തിന് എത്തിയപ്പോഴാണ് മോദി ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയത്. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തിരിഞ്ഞു നടക്കുകയായിരുന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവാണ് ഇതെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു. ആന്ധ്രാപ്രദേശിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിക്കാനാവാത്തത് മോദിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha























